തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച മേല്‍വിലാസമുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം 39കാരനായ തലശേരി സ്വദേശിയുടേതാകാമെന്ന സംശയം ഉയര്‍ന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരണം നല്‍കാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവിങ് ലൈസന്‍സിലുള്ള വിവരങ്ങള്‍ കണ്ണൂര്‍ പോലീസിന് കൈമാറി. വൈകാതെ തന്നെ ഇക്കാര്യത്തില്‍ സ്ഥീരീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ വാട്ടര്‍ ടാങ്കില്‍ പരിശോധന നടത്തി മഹസര്‍ തയാറാക്കി. പരിശോധനയില്‍ അസ്ഥികൂടം പുരുഷന്റേഴതന്ന നിഗമനത്തിലാണ്.