മലപ്പുറം- ഏക സിവില്‍കോഡിന് എതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിന് ക്ഷണം ലഭിച്ചതായി മുസ് ലി ം ലീഗ്. ഇന്നലെയാണ് ക്ഷണം ലഭിച്ചത്. പാര്‍ട്ടി ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനം എടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
കോഴിക്കോട്ടാണ് സി.പി.എം സെമിനാര്‍. സി.പി.എം ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നതായി ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കുമെന്നും സലാം പറഞ്ഞു. ദേശീയതലത്തില്‍ സി.പി.എമ്മുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യം മുസ്‌ലിം ലീഗ് തീരുമാനിക്കും.
കോഴിക്കോട്ട് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സെമിനാറിന് ഒരുക്കം തുടരുകയാണ്. പൗരത്വ നിയമ വിരുദ്ധ സമരങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സലാം പറഞ്ഞു.
 
 
2023 July 8Keralatitle_en: p m a salam

By admin

Leave a Reply

Your email address will not be published. Required fields are marked *