തിരുവനന്തപുരം: നീന്തല്‍ പരിശീലനത്തിനിടെ 14 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകള്‍ ദ്രുപിതയാണ് മരിച്ചത്.
പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ ശ്വാസതടസമുണ്ടായ വിദ്യാര്‍ത്ഥിനി കരയ്ക്ക് കയറിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം.
ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത.
നാലുവയസ് മുതല്‍ ദ്രുപിത നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളജ് മോര്‍ച്ചറിയില്‍.