തിരുവനന്തപുരം – അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ബില്ലിന്റെ കരട് സര്‍ക്കാര്‍ പിന്‍വലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയുന്നില്ലെന്നാണ് ബില്ല് പിന്‍വലിക്കുന്നതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബില്‍ പിന്‍വലിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കുറ്റമറ്റ രീതിയില്‍ പുതിയ ബില്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിലുള്ള തട്ടിപ്പുകളും അന്ധവിശ്വാസങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ ശ്കതമായ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതും ബില്ലിന്റെ കരട് പുറത്തിക്കിയതും. ഈ ബില്ലാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
2023 July 8Keralastate govtwithdrewSuperstition draft bill ഓണ്‍ലൈന്‍ ഡെസ്‌ക്title_en: State Government withdrew the superstition draft bill