കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ആക്രമണ പരമ്പരകള്‍ക്കിടെ അതീവ സുരക്ഷക്കിടെയാണ് ഇന്ന് വോട്ടെടുപ്പ്. പോളിങ്ങ് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമ സംഭവങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണിത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍. 64,000 പേരാണ് മത്സര രംഗത്തുള്ളത്. […]