തിരുവനന്തപുരം: നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറിയ 14കാരി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗര്‍ അശ്വതി ഭവനില്‍ താരാ ദാസിന്റെയും ബിനുവിന്റെയും മകള്‍ ദ്രുപിത ആണ് മരിച്ചത്.
പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകുന്നേരം 4.30 മുതലാണ് പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ ദ്രുപിത പരിശീലനം ആരംഭിച്ചത്. 6.45-ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വിദ്യാർത്ഥിനി കരയിൽ കയറിയത്. ഇതിന് പിന്നാലെയാണ് കുഴഞ്ഞ് വീണത്.