പാലക്കാട്: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട്: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്.
കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരം.
കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം അപകടം നടന്നിരുന്നു. പിക്കപ്പ് വാനിൽ ലോറിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. വാൻ ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *