തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. സമീപത്തുണ്ടായിരുന്ന വാഹനവും കത്തി നശിച്ചു. പൊലീസ് സ്റ്റേഷനുസമീപം ചൊവ്വാഴ്ച രാത്രി 11.15-നാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മറിന് സമീപം പൊലീസ് പിടിച്ചിട്ടിരുന്ന രണ്ട് തൊണ്ടിവാഹനങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു കാറാണ് കത്തിനശിച്ചത്.
തീപിടുത്തത്തിന് പിന്നാലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിക്കുകയായിരുന്നു. ചാക്കയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. മറ്റു അപായങ്ങൾ ഇല്ലെന്നാണ് വിവരം.