കൊച്ചി: പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാൽജു. സംഭവം പ്രതികാര കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.