കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള വോട്ടെടുപ്പ് ഏപ്രില്‍ നാലിന് നടക്കും. ഇന്ന് ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്ത ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ട് പ്രകാരം റമദാന്‍ അവസാനത്തെ പത്തിലാണ് വോട്ടെടുപ്പ് തീയതി വരുന്നത്.