കൊച്ചി: പള്ളുരുത്തിയിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാൽജു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.