ബഹ്റൈന്‍: അറബ് ലോകത്തെ സമഗ്രമായി അവലോകനം ചെയ്തുകൊണ്ടുള്ള പുതിയ പംങ്തി ‘അറേബ്യന്‍ കണ്ണാടി’ എന്ന പേരില്‍ സത്യം ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. പുതിയ പംങ്തിയുടെ പ്രകാശനം ബഹ്റൈനില്‍ നടന്ന ചടങ്ങില്‍ കോളമിസ്റ്റ് മന്‍സൂര്‍ പള്ളൂരില്‍ നിന്നും ലോഗോ സ്വീകരിച്ചത് സത്യം ഓണ്‍ലൈന്‍ ബഹ്റൈന്‍ നാഷണല്‍ ഹെഡും ഈജിപ്ഷ്യന്‍ എംബസി ഉന്നതോദ്യോഗസ്ഥനുമായ ബഷീര്‍ അമ്പലായി നിര്‍വ്വഹിച്ചു.
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എഴുത്തുകാരനും ചലച്ചിത്രകാരനും ഗൾഫിലെ കലാ -സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായ, മൻസൂർ പള്ളൂർ പുതിയ പംങ്തിയിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ അറബ് ലോകത്തേക്ക് ഒരു ജാലകം തുറന്ന് വെക്കുകയാണ്.
അറബ് ലോകത്തെ ചലനങ്ങളും, അവിടുത്തെ മുന്നേറ്റങ്ങളും സാംസ്കാരിക മാറ്റങ്ങളെ രൂപപ്പെടുത്തുന്ന പ്രവണതകളെക്കുറിച്ചും ഇതിലൂടെ വായനക്കാർക്ക് വായിക്കാം.
അറബ് മേഖലയിലെ നിലവിലെ ട്രെൻഡുകൾ, ഭാവിയിലെ മാറ്റങ്ങൾ എന്തുമാകട്ടെ, “അറേബ്യൻ കണ്ണാടി” നിങ്ങളുടെ വഴികാട്ടിയാകും.
നേരത്തെ അറബ് ലോകത്തെയും ആഗോള ചലനങ്ങളെയും കുറിച്ച് പ്രവചനാത്മകമായി മൻസൂർ പള്ളൂർ എഴുതിയ “ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?” എന്ന പുസ്തകം രാജ്യാന്തര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ കണ്ണാടിയിലൂടെ അറബ് ലോകത്തെ വൈവിധ്യ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന അറിവിന്റെ യാത്രക്കായി കാത്തിരിക്കുക. ആദ്യ ലേഖനം ബുധനാഴ്ച പ്രസിദ്ധീകരിക്കും.