കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വൈകിയതിനെ തുടര്‍നന്ന് പ്രവാസിയെ വെടിവച്ചു. ശ്രീലങ്കന്‍ സ്വദേശിയായ ലഷ്‌കന്‍ തിലകരത്‌നെയ്ക്കാണ് (44) വെടിയേറ്റത്. തുടര്‍ന്ന് പരിചയക്കാരനായ ഇന്ത്യക്കാരന്റെ സഹായത്തോടെ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.
ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാനും വിഷയത്തിലേക്ക് ഇടപെടാനും യുവാവ് ശ്രീലങ്കന്‍ അധികാരികളുടെ സഹായം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 10നാണ് വെടിയേറ്റത്. എട്ട് വര്‍ഷമായി തിലകരത്‌നെ കുവൈറ്റില്‍ ഫുഡ് ഡെലിവറി ചെയ്താണ് ജീവിക്കുന്നത്. ഉപഭോക്താവിന്റെ ലൊക്കേഷനിലെ ആശയക്കുഴപ്പം മൂലമാണ് ഭക്ഷണം വിതരണം ചെയ്യാന്‍ വൈകിയത്. പിന്നീട് ശരിയായ വിലാസത്തില്‍ ഭക്ഷണം എത്തിച്ചിട്ടും പ്രകോപിതനായ ഉപഭോക്താവ് വെടിവയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.