കോഴിക്കോട്: കോഴിക്കോട് ഫ്രാൻസിസ് റോഡിൽ ആരംഭിച്ച പ്രവൃതി ആയുർ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങിൽ ആദ്യ വില്പന മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി ചന്ദ്രനിൽ നിന്നും മനോരമ ചീഫ് ന്യൂസ് എഡിറ്റർ പിജെ ജോഷ്വാ സ്വീകരിച്ചു.
പ്രവൃതി ആയുർ ഹെറിറ്റേജ് എംഡി ഡോക്ടർ അഖില്‍ ആർ കൃഷ്ണൻ ബിഎഎംഎസ്, വൈഐസി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവ. സിഇ ചാക്കുണ്ണി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മഞ്ജുശ്രീ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.