വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്. മരണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പുണ്ടായ മർദനത്തിൻ്റെ പാടുകളെന്നാണ് കണ്ടെത്തൽ. അതേസമയം, സിദ്ധാർഥിന്റേത് തൂങ്ങിമരണമെന്ന സ്ഥിരീകരണം റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
സിദ്ധാർഥിന്റെ മരണത്തിൽ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയതോടെ, ഈ 12 പേരും ഒളിവിലാണ്. സിദ്ധാർഥ് റാഗിങ്ങിന് ഇരയായെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ കോളേജിലെ അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കാൻ ആന്റി റാഗിങ് കൗൺസിൽ അംഗങ്ങൾ വയനാട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ 18 നായിരുന്നു നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപിക്ക് പരാതി നൽകിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *