കുവൈറ്റ്: കുവൈറ്റ് മൂന്നര പതിറ്റാണ്ടിന് മുകളിൽ കൈപ്പന്തുകളിയിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പ്രമുഖ വോളിബോൾ ക്ലബ്ബായ കെ എസ് എ സിയ്ക്ക് 2024-25ലെ പുതിയ നേതൃത്വം.
വെള്ളിയാഴ്ച അബ്ബാസിയിൽ വെച്ച് രക്ഷാധികാരി അനിൽ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ ഷിജോ തോമസിനെ പ്രസിഡന്റ് ആയും അനില്‍ വള്ളികുന്നം ജനറൽ സെക്രട്ടറി ആയും ലിബു മാത്യുവിനെ ട്രഷറാർ ആയും അനിൽ തോമസിനെ രക്ഷാധികാരി ആയും ലൗലിയെ വൈസ് പ്രസിഡന്റ് ആയും വിജിത്തിനെ ജോയിൻ സെക്രട്ടറി ആയും നോബിളിനെ ജോയിൻ ട്രഷറാർ ആയും ആൽബിൻ ജോസഫിനെ ജനറൽ കോഡിനേറ്റർ ആയും സൺ കുമാറിനെ കൺവീനറായും ജോയി പാലാ സിജു ലിബിൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസ്തുത യോഗത്തിൽ അനിൽ വള്ളികുന്ന് സ്വാഗതവും വിനോദ് ജോസ് രാഹുൽ ഷിജോ തോമസ് അനിൽ തോമസ് എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. ലിബു മാത്യുവിന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗം പിരിഞ്ഞു.