ദുബായ്: റമദാനിന് മുന്നോടിയായി ഗള്‍ഫ് രാജ്യത്തുടനീളമുള്ള ജയിലുകളില്‍ കഴിയുന്ന 900 തടവുകാരുടെ മോചനത്തിനായി ഇന്ത്യന്‍ വ്യവസായിയുടെ സഹായ ഹസ്തം.  
യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായിയും പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്സിന്റെ ഉടമയുമായ ഫിറോസ് മര്‍ച്ചന്റ് ആണ് തടവുകാരുടെ മോചനത്തിനായി 1 ദശലക്ഷം ദിര്‍ഹം (ഏകദേശം 2.5 കോടി രൂപ) സംഭാവന നല്‍കി മാതൃകയായത്. 66കാരനായ ഫിറോസ് മര്‍ച്ചന്റ് തടവുകാരുടെ മോചനത്തിന് ആവശ്യമായ പണം യുഎഇ അധികൃതര്‍ക്ക് കൈമാറി. 
അറേബ്യന്‍ രാജ്യത്തുടനീളമുള്ള ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിനായി പ്രമുഖ ഇന്ത്യന്‍ വ്യവസായിയും മനുഷ്യസ്നേഹിയുമായ ഫിറോസ് മര്‍ച്ചന്റ് ഏകദേശം 2.25 കോടി രൂപ (1 ദശലക്ഷം ദിര്‍ഹം) സംഭാവന നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
2024-ന്റെ തുടക്കം മുതല്‍ യുഎഇയിലുടനീളം 900 തടവുകാരെ മോചിപ്പിക്കുന്നതില്‍ മര്‍ച്ചന്റ് ഇതിനകം തന്നെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്, അജ്മാനില്‍ നിന്നുള്ള 495 തടവുകാര്‍, ഫുജൈറയില്‍ നിന്നുള്ള 170 തടവുകാര്‍, ദുബായില്‍ നിന്നുള്ള 121 തടവുകാര്‍, ഉമ്മുല്‍ ഖുവൈനില്‍ നിന്നുള്ള 69 തടവുകാര്‍, റാസല്‍ഖൈമയില്‍ നിന്നുള്ള 28 പേരും ഇവരില്‍ ഉള്‍പ്പെടുന്നു.
വര്‍ഷങ്ങളായി യുഎഇയിലുടനീളമുള്ള സെന്‍ട്രല്‍ ജയിലുകളിലെ പോലീസ് ഡയറക്ടര്‍ ജനറല്‍മാരുമായി ചേര്‍ന്ന് വിവിധ വിഭാഗങ്ങള്‍, ദേശീയതകള്‍, മതവിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള 20,000 തടവുകാരെ മോചിപ്പിക്കുന്നതില്‍ ഫിറോസ് മര്‍ച്ചന്റ് ഇതിനകം വിജയിച്ചിട്ടുണ്ട്.
തടവുകാരുടെ മോചനത്തിന് ആവശ്യമായ പണം നല്‍കുകയും അവരുടെ കടം വീട്ടുകയും അവര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകള്‍ക്കുള്ള പണവും ഫിറോസ് മര്‍ച്ചന്റ് നല്‍കിവരുന്നുണ്ട്. സഹിഷ്ണുതയ്ക്ക് യുഎഇ നല്‍കുന്ന മുന്‍ഗണന കണക്കിലെടുത്താണ് താന്‍ ഈ ദൗത്യം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 2024-ല്‍ 3,000-ലധികം തടവുകാരെ മോചിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *