ദുബായ്: കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫീസർ മുസ്തഫ വേങ്ങരയുടെ മേൽനോട്ടത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അരൂകുട്ടി നിരീക്ഷകനായിരുന്നു.
ജമാൽ മനയത്ത് (പ്രസിഡന്റ്) അബ്ദുൽ ഗഫൂർ പട്ടിക്കര ( ജനറൽ സെക്രട്ടറി) ബഷീർ വരവൂർ ട്രഷറർ) ആർ വി എം മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, കബീർ ഒരുമനയൂർ, ഹനീഫ മുള്ളൂർക്കര, ഉമ്മർ കെ. കെ, ബഷീർ (വൈസ് പ്രസിഡന്റ്മാർ) മുഹമ്മദ് അക്ബർ, മുഹമ്മദ് ഹനീഫ തളിക്കുളം, നൗഷാദ് ടി എസ്, നൗഫൽ പുത്തൻപുരക്കൽ, സത്താർ മാമ്പ്ര, ജംഷിർ പാടൂർ, നിഷാദ് കിഴൂർ (സെക്രട്ടറിമാർ).
തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന കൗൺസിൽ മീറ്റ് മുൻ ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ഉത്ഘാടനം ചെയ്തുജമാൽ മനയത്ത് അദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം റിപ്പോർട് അവതരിപ്പിച്ചു, ട്രഷറർ സമദ് ചാമക്കാല കണക്ക് വിവരങ്ങൾ അവതരിപ്പിച്ചു.
പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് കൊണ്ട് സീനിയർ നേതാക്കളായ ഉബൈദ് ചേറ്റുവ മുഹമ്മദ് വെട്ടുകാട്, മുഹമ്മദ്ഗസ്‌നി, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, സെക്രട്ടറി ഇസ്മായിൽ അരൂകുറ്റി, മണ്ഡലം പ്രതിനിധികളായ ഷറഫുദ്ധീൻ (കൈപ്പമംഗലം), സാദിഖ് തിരുവത്ര (ഗുരുവായൂർ), ഷെക്കീർ കുന്നിക്കൽ (മണലൂർ), അഷ്‌ക്കർ പുത്തൻചിറ (കൊടുങ്ങലൂർ) മുസമ്മിൽ ദേശമംഗലം (ചേലക്കര), ഹനീഫ തളിക്കുളം (നാട്ടിക), അൻവർ സാദത്ത് (കുന്നംകുളം) ആർ വി മുസ്തഫ, സത്താർ കരൂപടന്ന, ഷാർജ കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ്, കൊടുങ്ങലൂർ മണ്ഡലം പ്രസിഡന്റ് നുഫൈൽ, അലി അകലാട്, അബ്ദുൾ ഹമീദ് വടക്കേകാട്, ഷാഹിർ ചെറുതിരുത്തി, സലാം മാമ്പ്ര എന്നിവരും ആശംസകൾ നേർന്നു. ജില്ലാ കമ്മറ്റി ട്രഷറർ ബഷീർ വരവൂർ നന്ദി പറഞ്ഞു.