എഐ ടെക്നോളോജിയുടെ ലോകത്ത് പല സുപ്രധാന മാറ്റങ്ങൾക്കും വഴിവെച്ചിരുന്നു. എഐ എല്ലാ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ചർച്ചയായ വാർത്തയായിരുന്നു എഐ ഉപയോ​ഗിച്ച് ഒരാളുടെ ആയുസ് പ്രവചിക്കാനാകും എന്നത്. അതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചടുക്കുകയാണെന്ന അവകാശവാദവുമായി ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. 
എന്നാൽ ശരിക്കും നിർമ്മിത ബുദ്ധിക്ക് ഒരു മനുഷ്യന്റെ മരണം കുത്യമായി പ്രവചിക്കാനുള്ള കഴിവ് ഉണ്ടോ?ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ‘ഡൂം കാൽക്കുലേറ്റർ’ എന്നറിയപ്പെടുന്ന എഐ മോഡലിനെ ഗവേഷകർ പരിശീലിപ്പിച്ചത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്.
നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നായിരുന്നു ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ ലോകത്തോട് വെളിപ്പെടുത്തിയത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഈ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്ന് കൂടി ഗവേഷകർ അവകാശപ്പെട്ടതോടെ ഈ വാർത്ത വലിയ ചർച്ചാവിഷയമായി

By admin

Leave a Reply

Your email address will not be published. Required fields are marked *