വടകര – വിദ്യാര്‍ത്ഥിനി റെയില്‍വെ ഇന്‍സ്പക്ഷന്‍ കോച്ച് തട്ടി മരിച്ചു. കൊയിലാണ്ടിക്കടുത്ത് പന്തലായനി ഗേള്‍സ് സ്‌കൂളിന് പിറകുവശമുള്ള തയ്യില്‍ ‘മെഹ്‌സില്‍’ സിറാജിന്റെ മകള്‍ ദിയ ഫാത്തിമ (18) യാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ  കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്റെ വടക്കെ അറ്റത്തായാണ് അപകടം ഉണ്ടായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന കുട്ടിയെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. കൊയിലാണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ്.
 
2024 February 26Keralastudent died.koyilandiHitting railway inspection coach ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Student dies after being hit by railway inspection coach in Koyilandi

By admin

Leave a Reply

Your email address will not be published. Required fields are marked *