തിരുവനന്തപുരം – കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി എം ആര്‍ എല്ലിന് അനുകൂലമായി ഇടപെട്ടുവെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ. മൂന്ന് തവണ സി എം ആര്‍ എല്ലിന് വേണ്ടി മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. സി എം ആര്‍ എല്ലിന് കരിമണല്‍ എത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ വഴി കരിമണല്‍ എത്തിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സി എം ആര്‍ എല്ലിന് അനുകൂലമായെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
തോട്ടപ്പള്ളിയിലെ കെ ആര്‍ ഇ എം എല്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട്. റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് തേടി കെ ആര്‍ ഇ എം എല്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറി അനുമതി നിഷേധിച്ചു. പിന്നീട് കെ ആര്‍ ഇ എം എല്‍ പുന:പരിശോധയ്ക്ക് രണ്ട് തവണ അപേക്ഷ നല്‍കി. ഭൂനിമയമത്തില്‍ ഇളവ് നല്‍കേണ്ടത് റവന്യൂ വകുപ്പ് ആയിരിക്കെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കേണ്ട ജില്ലാ സമിതിക്ക് വീണ്ടും അനുമതി നല്‍കി. ഇളവ് അനുവദിക്കാന്‍ ലാന്റ് റവന്യു ബോര്‍ഡിന് ശുപാര്‍ശ ചെയ്തു.1000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു അപേക്ഷയിലെ വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പുതിയ അപേക്ഷയില്‍ ഇളവ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി തീരുമാനം എടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. യഥാര്‍ത്ഥത്തില്‍ അഴിമതി നടത്തിയത് പിണറായി വിജയനാണെന്നും അഴിമതി പണം വാങ്ങിയത് മുഖ്യമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സി എം ആര്‍ എല്ലില്‍ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങിയെന്നും കുഴല്‍നാടന്‍ പറഞ്ഞു.
2024 February 26KeralaMathew Kuzhalnadan MLA.alligationagainst chief Minister ഓണ്‍ലൈന്‍ ഡെസ്‌ക്title_en: CM Pinarayi Vijayan intervenes in favor of CMRL in black sand mining, – Mathew Kuzhalnadan