പത്തനംതിട്ട: കണ്ണൂരിൽ സ്ഥാനാർത്ഥി ആണെന്നുള്ള നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ. മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കെ സുധാകരൻ ചോദിച്ചു.
മറ്റ് ചോദ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ കെ സുധാകരൻ തയാറായില്ല. കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് വാർത്തകള്‍ പുറത്തു വന്നിരുന്നു.