തിരുവനന്തപുരം: മലയിന്‍കീഴില്‍ വാഹനാപകടത്തില്‍ മൂന്ന് വയസുകാരന്‍ മരിച്ചു. അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന്‍ ആസ്നവ്(5), ഇളയ മകന്‍ അസ്നാന്‍(3) എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. അസ്‌നാന്‍ ആണ് മരിച്ചത്. സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടം.
ശനിയാഴ്ച രാത്രി 7.15-ഓടെ മലയിന്‍കീഴ് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്. സ്‌കൂട്ടറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കുണ്ട്.