കൊച്ചി: മത്സരം കൈവിട്ടെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടവീര്യം കാഴ്ചവച്ചപ്പോള്‍ എഫ്‌സി ഗോവയ്ക്ക് നേരിടേണ്ടി വന്നത് അമ്പരപ്പിക്കുന്ന തോല്‍വി. 4-2നാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ തകര്‍ത്തത്. 
തുടക്കത്തില്‍ 2-0ന് പിന്നിലായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിജയം കൈപിടിയിലൊതുക്കിയത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴാ മിനിറ്റില്‍ റൗളിന്‍ ബോര്‍ജസാണ് ഗോവയെ ആദ്യം മുന്നിലെത്തിച്ചത്. 17-ാം മിനിറ്റിലായിരുന്നു അടുത്ത പ്രഹരം. മുഹമ്മദ് യാസിറിന്റെ ഗോളിലൂടെ ഗോവ രണ്ടാം ഗോള്‍ സ്വന്തമാക്കി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ മത്സരം കൈവിട്ടെന്ന് കരുതിയ നിമിഷത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തിലേക്കുള്ള മടങ്ങിവരവ്. 51-ാം മിനിറ്റില്‍ ദെയ്‌സുക്കെ സക്കായിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി.
പിന്നീട് ലഭിച്ച രണ്ട് പെനാല്‍റ്റികളും വലയിലെത്തിച്ച് ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 81, 84 മിനിറ്റുകളിലായിരുന്നു ഈ നേട്ടം. 88-ാം മിനിറ്റില്‍ ഫെഡര്‍ സെറിനിച്ചിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഗോളും ഗോവയെ ഞെട്ടിച്ചു.
തുടര്‍ തോല്‍വികളില്‍ പതറിയ ബ്ലാസ്റ്റേഴ്‌സിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്നത്തെ വിജയം. പോയിന്റ് പട്ടികയില്‍ നാലാമതാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 

By admin

Leave a Reply

Your email address will not be published. Required fields are marked *