കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ ആരോഗ്യരംഗത്തെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ആറാമത്‌ ബ്രാഞ്ച് ജലീബിൽ  തുറന്നു പ്രവർത്തനം ആരംഭിച്ചു.
വിവിധ രാജ്യങ്ങളുടെ കുവൈറ്റിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ, അമേരിക്കൻ ബിസിനസ്  കൗൺസിൽ  അംഗങ്ങൾ, ഇന്ത്യൻ ബിസിനസ് കൗൺസിൽ  അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെട്രോയുടെ ഏഴാമത്തെ ഫാർമസിയായ ജലീബ് മെട്രോ ഫാർമസിയും പ്രവർത്തനം ആരംഭിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു 3 മാസത്തെ വിവിധ ഓഫറുകൾ മെട്രോയുടെ ജലീബ് ബ്രാഞ്ചിൽ ഉണ്ടായിരിക്കുന്നതാണ്. 3 മാസത്തേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് വെറും 2 ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50% വരേയ്ക്കും ഡിസ്‌കൗണ്ടും ലഭ്യമാണ്.
പുതിയ ബ്രാഞ്ചിൽ   ഇൻറ്റേർണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബി & ഗൈനക്കോളജി, ഡെർമറ്റോളജി, കോസ്‌മോറ്റോളജി ആൻഡ് ലേസർ, ഓർത്തോപീഡിക്സ്, സ്പെഷ്യലൈസ്ഡ് ഡെന്റൽ, റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് മെട്രോ മെഡിക്കൽ മാനേജ്മെൻറ് അറിയിച്ചു.

ആയിരകണക്കിന് ആളുകൾ പങ്കെടുത്ത മെട്രോ ജലീബിന്റെ ഉദ്ഘാടനവേള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള നിരവധി കലാരൂപങ്ങളുടെ ഒരു വേദി കൂടിയായി മാറി. 
അധികം താമസിയാതെ തന്നെ മഹ്‌ബൂല ,ജഹ്‌റ, കുവൈറ്റ്‌ സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്നും  സൂപ്പർ മെട്രോ സാൽമിയയിൽ പുതുതായി ആരംഭിക്കുന്ന മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ അതീവനൂതന ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 1.5 ടെസ്ലയുടെ എം.ആർ.ഐ. തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ,മാനേജിങ് പാർട്ണേർസ് ആയ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, ഡോ.രാജേഷ് ചൗധരി തുടങ്ങിയവരോടൊപ്പം ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവരും സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *