ഹൃദയാരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ. ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.
ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ. ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 
ആരോഗ്യകരമായ ദഹനത്തിന് വളരെ പ്രധാനമാണ് ഈ നാരുകൾ. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ ആപ്പിൾ നല്ലതാണ്. ദിവസേന ആപ്പിൾ കഴിക്കുന്നത് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ കലോറി വളരെ കുറവാണ്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പഴമാണ് ആപ്പിൾ.
ആപ്പിൾ പോലുള്ള മുഴുവൻ പഴങ്ങളും ദിവസവും കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 36 ശതമാനം കുറവാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന ആപ്പിളിൽ ക്വെർസെറ്റിൻ ഉൾപ്പെടെയുള്ള ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നു. ആപ്പിളിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *