മക്ക: കരാട്ടെ ബുടൊക്കാൻ ഇന്റർനാഷണൽ മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ യെല്ലോ – ഓറഞ്ച് ബെൽറ്റുകളുടെ ടെസ്റ്റും ഗ്രേഡിങ്ങും സംഘടിപ്പിച്ചു
മനാറത്ത് അൽഫസൽ ഇന്റർനാഷണൽ സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്. വിദ്യാർത്ഥികൾക്ക് പുറമെ നിരവധി പേരും ദൃക്‌സാക്ഷികളായി.
ചടങ്ങിൽ മനാറത്തുൽ അൽഫസൽ ഇന്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ എസ് ആർ ശരീഫ്, പ്രിൻസിപ്പാൾ പർവേസ് യാസ്മീൻ എന്നിവർ കുട്ടികളുടെ സർട്ടിഫിക്കറ്റ് ബെൽറ്റ് മെഡൽ വിതരണങ്ങൾ നടത്തി
ടെസ്റ്റുകൾക്ക് റെൻഷി ടി എ, ഗഫൂർ. യാസർ അറഫാത്ത്, മുജീബ്റഹ്മാൻ എന്നിവർ നേതൃത്വം നൽകി