കൊച്ചി – കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് ചര്‍ച്ചയക്ക് ശേഷം പുറത്തിറങ്ങിയ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27-ാം തിയ്യതി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളൂം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനം 27-ാം തിയ്യതി അറിയിക്കാമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. യാത്ര പോയ സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ പിന്നീട് പറയും. – കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഭ്യൂഹങ്ങള്‍ ഒന്നും വേണ്ട. ഞങ്ങളെ കണ്ടിട്ട് യാതൊരു കുഴപ്പമൊന്നുമില്ലല്ലോയെന്നും ചിരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണമെന്നില്ല. യോഗത്തിന് ശേഷം വേണമെങ്കില്‍ ചര്‍ച്ചയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
2024 February 25KeralaP K KunchalikuttyDiscussion for Third seatSatisfactory ഓണ്‍ലൈന്‍ ഡെസ്‌ക്title_en: P K Kunchalikutty said, discussion for the third seat is satisfactory.