തിരുവനന്തപുരം: പായസവും പയർ നിവേദ്യവും വെള്ളച്ചോറും ദേവിക്ക് വേണ്ടി നേദിച്ച് നടി ചിപ്പി രഞ്ജിത്ത്. തനിക്ക് പ്രത്യേക കാര്യസാധ്യമില്ലെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കണമെന്നാണ് ആഗ്രഹമെന്നും നടി റിപ്പോർട്ടറിനോട് പറഞ്ഞു. ആറ്റുകാൽ പൊങ്കാലയിലെ നിറസാന്നിധ്യമായി ചിപ്പി ഇന്ന് അമ്മയുടെയും പെങ്ങളുടെയും കൂടെയാണ് ദേവിയുടെ അനുഗ്രഹത്തിനായി എത്തിയത്.

‘ഒരുപാട് നാളായി പൊങ്കാലയിടുന്നു, ഈ വർഷം ഷൂട്ട് ഒന്നുമില്ലായിരുന്നു ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ചിട്ട് ഇവിടെ എപ്പോഴും ഉണ്ടാകാറുണ്ട്. പായസം, പയർ നിവേദ്യം, വെള്ളച്ചോർ ഇതെല്ലാമാണ് ദേവിക്ക് വേണ്ടി നേദിക്കുന്നത്. പ്രത്യേക കാര്യസാധ്യമില്ല എല്ലാ കാര്യങ്ങളും നന്നായി വരണമെന്നാണ് ആഗ്രഹം’, ചിപ്പി പറഞ്ഞു.

തലസ്ഥാനം പൊങ്കാലയിടാനെത്തിയ ഭക്തരാല്‍ നിറഞ്ഞിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്നെ തന്നെ പൊങ്കാല നിവേദ്യം ഒരുക്കാന്‍ സ്ഥലം കണ്ടെത്തി കാത്തിരിക്കുന്നവരാണ് പലരും. ഉച്ചയ്ക്ക് രണ്ടര മണിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കും. സുരക്ഷയ്ക്കായി നഗരത്തിലുടനീളം പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ നാളെ രാത്രി എട്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *