സഹനായക വേഷങ്ങളിലൂടെ തുടങ്ങി നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് അജു വര്‍ഗീസ്. താരത്തിന്റെ പത്താം വിവാഹ വാര്‍ഷികം ആയിരുന്നു കഴിഞ്ഞ ദിവസം.
ഭാര്യ അഗസ്റ്റീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഒരു ദശാബ്ദത്തിന്റെ ഓര്‍മകളുടെ നിറവില്‍ എന്നാണ് അജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 24 ഫെബ്രുവരി 2014 ന് ആയിരുന്നു അജുവിന്റെയും വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.
അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.