തൃശ്ശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പഴുവിൽ കണ്ണമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരിച്ചത്. അന്തിക്കാട് വാക്കരയിലാണ് സംഭവം നടന്നത്.
നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനെത്തിയതായിരുന്നു ആൽവിൻ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.