കോട്ടയം :പൂഞ്ഞാര്‍ സെന്റ്  മേരിസ് ഫോറോനാ പള്ളിയുടെ മുറ്റത്ത്   അസിസ്റ്റന്റ് വികാരിയായ ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം  ഇടിപ്പിച്ച് പരുക്കേൽപ്പിച്ച സംഭവം ജനാതിപത്യ, മതേതര കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും, അത്യന്തം അപലപനീയമാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ദേവാലയ മുറ്റത്തു വച്ച് വൈദികനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും സജി  ആവശ്യപ്പെട്ടു.
എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളും കോമ്പൗണ്ടും പരിപാവനമായി സംരക്ഷിക്കപ്പെടെണ്ടതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടതിരിക്കാൻ പൊതു സമൂഹം ജാഗ്രത  കാട്ടണമെന്നും, പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വൈദികനെ സന്ദർശിച്ച ശേഷം  സജി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *