ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ എഐ പ്ലാറ്റ്ഫോമായ ‘ജെമിനി’ നൽകിയ ഉത്തരത്തിൽ കേന്ദ്രസര്‍ക്കാര്‍ അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് മോദിയുടെ ചില നയങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദഗ്ദര്‍ അദ്ദേഹത്തെ ഫാസിസ്റ്റായി ചിത്രീകരിക്കാറുണ്ട് എന്നായിരുന്നു ജെമിനിയുടെ മറുപടി.
ഈ വിഷയത്തിൽ ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. മോദിയുമായി ബന്ധപ്പെട്ട ചോദ്യവും അതിന് ജെമിനി നൽകിയ ഉത്തരവും സ്ക്രീൻഷോട്ട് എടുത്ത് ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടിയത്.
Note how Gemini has been trained, for American non-allies, American allies and Americans? Shame @Google. pic.twitter.com/d0uwXzBPsv
— Arnab Ray (@greatbong) February 22, 2024
എന്നാല്‍ ഇതേ ചോദ്യം തന്നെ യുക്രൈന് പ്രസിഡന്റ് സെലന്സ്കിയെകുറിച്ചും ട്രംപിനെ കുറിച്ചും ചോദിച്ചപ്പോള്‍ ജെമിനി മറുപടി നല്‍കിയില്ല.
ഈ പോസ്റ്റിനോട് പ്രതികരിച്ച ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജെമിനിയുടെ ആക്ഷേപകരമായ പ്രതികരണം ഐടി നിയമത്തിലെ ചട്ടം 3(1)(b)യുടെയും ക്രിമിനൽ നിയമത്തിലെ വിവിധ വകുപ്പുകളുടെയും നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.