ഇടുക്കി: തൊടുപുഴയിൽ പോക്സോ കേസില്‍ 80കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് 14-കാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ പ്രതി 18 മാസം കൂടി തടവ് അനുഭവിക്കണം. 2021ലായിരുന്നു കേസിനാസ്പാദമായ സംഭവം.
പെണ്‍കുട്ടിയുടെ ബന്ധു വീടിന് സമീപം കട നടത്തുന്നയാളായിരുന്നു പ്രതിയായ 80കാരന്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.