ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് കെ എം സി സി യാമ്പു നഗരത്തിലേക്ക് ഏകദിന പഠന – വിനോദയാത്ര സംഘടിപ്പിച്ചു. യാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം അറുപതോളം പേര്‍ പങ്കെടുത്തു. പശ്ചിമ സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ അരങ്ങേറിയ പത്താമത് പുഷ്പമേളയുടെ പശ്ചാത്തലത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. പുഷ്പമേളയ്ക്ക് പുറമേ, ബോട്ടിംഗ്, സ്വിമ്മിംഗ്, വിവിധ പരിപാടികൾ എന്നിവ കൊണ്ടും ആദ്യാവസാനം സജീവമായിരുന്നു.
പഠന വിനോദ യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് ഹൃദ്യവും ആകര്‍ഷകവുമായെന്ന് യാത്രാഅംഗങ്ങൾ വിവരിച്ചു.