പഠന വൈകല്യത്തെ ബുദ്ധിക്കുറവായി പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ പഠനവൈകല്യം ഉള്ള കുട്ടികൾക്ക് സാമാന്യമോ അതിൽ അധികമോ ഉള്ള ബുദ്ധി ഉണ്ടായിരിക്കും. എന്നാൽ എഴുതുക, വായിക്കുക, കണക്കു ചെയ്യുക എന്നിവയിൽ ഏതെങ്കിലും ഒക്കെ അവരുടെ ബുദ്ധിക്കനുസരിച്ചു നിർവ്വഹിക്കുക അവർക്കു സാധ്യമാകാത്ത അവസ്ഥ. എന്നാൽ ഇത് പഠനവൈകല്യം ആണെന്നു മനസ്സിലാക്കി ലഭ്യമായ പഠന സൗകര്യങ്ങൾ അവർക്കു നല്കാൻ തയ്യാറാവാതെ വരുമ്പോൾ കുട്ടികൾ വലിയ മാനസിക സമ്മർദ്ദത്തിലാകും.
● കുട്ടി സങ്കടപ്പെട്ടിരിക്കുന്നതു കാണുക ● ഉറങ്ങാൻ കഴിയാതെ വരിക ● ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുക ● വിശപ്പില്ലായ്മ ● തലവേദന ● വയറിന്റെ അസ്വസ്ഥത ● ദേഷ്യം ● കരച്ചിൽ ● പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക ● മാതാപിതാക്കൾ എപ്പോഴും കൂടെ ഇല്ലെങ്കിൽ ഭയം ● ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുക
മുതിർന്നവരെപോലെ കുട്ടികളിലും ടെൻഷനും ഡിപ്രെഷനും ഒക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത് നിസ്സാരമായി എടുക്കുന്നത് അവരുടെ ആത്മവിശ്വാസത്തെയും സമാധാനത്തെയും നഷ്ടപ്പെടുത്തും. മുൻപ് പറഞ്ഞ ലക്ഷണങ്ങൾ അവരിൽ കണ്ടാൽ എന്താണ് പ്രശ്നമെന്ന് അവരെ ഒപ്പം ഇരുത്തി ചോദിച്ചു മനസ്സിലാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും സമയം കണ്ടെത്തണം.