ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനം. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകനാണ് മരിച്ചത്.
ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവ് മരണത്തിന് കീഴടങ്ങിയതായി പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ. സുഖ്പാല്‍ സിങ് ഖൈറ ആരോപിച്ചു. എന്നാല്‍, പൊലീസ് ഇക്കാര്യം നിഷേധിച്ചു.
പൊലീസ് നടപടിക്കിടെയാണ് കര്ഷകന് മരിച്ചതെന്ന് കർഷക സംഘടനയായ എഐകെഎസ് (അഖിലേന്ത്യാ കിസാൻ സഭ) ആരോപിച്ചു. വെടിയേറ്റാണ് കര്ഷകന് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.