നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. വിദ്യാ ബാലൻ എന്ന വ്യാജേന ഇൻസ്റ്റഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി. സിനിമ -ഫാഷൻ മേഖലയിലെ പ്രമുഖരെയടക്കം കബളിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സിനിമ മേഖലയിലെ ചിലരാണ് വ്യാജ അക്കൗണ്ട് വിദ്യയുടെ ശ്രദ്ധയിൽ പെടുത്തിയത്. വിദ്യയുടെ പേരിൽ വ്യാജ വാട്സാപ്പ്, മെയിൽ അക്കൗണ്ടുകളും നിര്‍മിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം സാമൂഹിക മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐടി വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.