ഒരു നികുതിദായകൻ അവരുടെ യഥാർത്ഥ ബാധ്യതയേക്കാൾ കൂടുതൽ നികുതി അടച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ആദായ നികുതി റീഫണ്ടിന് അർഹതയുണ്ട്. ആദായനികുതി റിട്ടേണിൽ റീഫണ്ട് ക്ലെയിം ചെയ്തുകഴിഞ്ഞാൽ, ഒരു വ്യക്തി ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. 
ഐടിആർ റീഫണ്ട് നില അറിയാനുള്ള ഘട്ടങ്ങൾ ഇതാ; 
1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക – https://eportal.incometax.gov.in/iec/foservices/#/login;
2] യൂസർ ഐഡിയും പാസ്‌വേഡും നൽകുക
3] ‘എന്റെ അക്കൗണ്ട്’ എന്നതിലേക്ക് പോയി ‘റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക;
4] ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, ‘ആദായ നികുതി റിട്ടേണുകൾ’ തിരഞ്ഞെടുത്ത് ‘സമർപ്പിക്കുക’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക;
5] നിങ്ങൾക്ക് നൽകിയ നമ്പറിൽ ക്ലിക്ക് ചെയ്യുക;
6] റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതി ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഐടിആർ വിശദാംശങ്ങളും കാണിക്കുന്ന ഒരു പുതിയ വെബ്‌പേജ് ഇതോടെ തുറക്കും.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത നികുതിദായകന് തന്റെ പാൻ കാർഡ് ഉപയോഗിച്ചും ഐടിആർ  റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം. ഇതിനായി,  എൻഎസ്‌ടിഎൽ വെബ്സൈറ്റ്  https://tin.tin.nsdl.com/oltas/servlet/RefundStatusTrack തുറക്കണം. 

By admin

Leave a Reply

Your email address will not be published. Required fields are marked *