ശരീരത്തിൻ്റെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. ആരോഗ്യകരമായ കാഴ്ച നിലനിർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എ ചർമ്മത്തിൻ്റെ ആരോഗ്യം, നഖം, മുടി വളർച്ച എന്നിവയെ സഹായിക്കുന്നു.
മുട്ട, ബ്രൊക്കോളി, ചീര, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമി‍ എ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ മതിയായ അളവിൽ വിറ്റാമിൻ എ ചേർക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ചശക്തി കുറയുന്നത് തടയുന്നു. നിരവധി രോഗങ്ങളുടെ അപകടസാധ്യതയെ ചെറുക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്.
ശക്തമായ പ്രതിരോധശേഷി നിലനിർത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ എ ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. ഇത് മുഖക്കുരു തടയാനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ എ നഖങ്ങളുടെയും മുടിയുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു. വിറ്റാമിൻ എയ്ക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
വരണ്ട തൊലിതൊണ്ടയിലെ അണുബാധമുഖക്കുരു മുറിവ് ഉണങ്ങാൻ താമസം എല്ലുകൾക്ക് ബലക്കുറവ് വന്ധ്യതയും ഗർഭധാരണ പ്രശ്‌നവുംതൊണ്ട, നെഞ്ചിലെ അണുബാധ
വിറ്റാമിൻ എയുടെ  കുറവ് ക്ഷീണം, വന്ധ്യത, അണുബാധയ്ക്കുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. എന്നാൽ ഗുരുതരമായ കുറവ് രാത്രി അന്ധത, വരണ്ട ചർമ്മവും മുടിയും, കണ്ണിന്റെ വെള്ളയിൽ പാടുകൾ, കണ്ണിന്റെ കടുത്ത വരൾച്ച എന്നിവയ്ക്ക് കാരണമാകും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *