തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണഗതിയിൽ കിട്ടേണ്ട പണം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്നും ഇത് ബ്ലാക് മെയിലിങ്ങാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ നടത്തിയ സമരം എൽഡിഫ് മാത്രമല്ല നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു.ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പിൻവലിച്ചാലെ പണം തരൂ എന്നാണ് കേന്ദ്രം പറയുന്നത് അത് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണെന്ന് ബാലഗോപാല്‍ വിമര്‍ശിച്ചു.