ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ. റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്.