തൃശൂർ: കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി (50) ആണ് മരിച്ചത്. പുഴയിലേക്ക് ചാടും മുമ്പ് ഷാളും ബാഗും ഫോണും ചെരിപ്പും പാലത്തില്‍ വച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
പാലത്തില്‍ നിന്നും ഇവര്‍ പുഴയിലേക്ക് ചാടുന്നത് ഒരു സ്കൂട്ടര്‍ യാത്രികന് കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. രാവിലെ 11.30ഓടൊണ് സംഭവം നടന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)