കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് കർണാടക സ്വദേശി സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി. പരിയാരം മെഡിക്കൽ കോളജിൽ പ്രിസണർ വാർഡ് ഇല്ലാത്തതിനാൽ സുരക്ഷ പരിഗണിച്ചാണ് ഉച്ചയ്ക്ക് ജയിൽ വകുപ്പിന്റെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.