ഇസ്ലാമാബാദ്: ഈ വര്‍ഷം ജനുവരി 19നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും, പാക് നടി സന ജാവേദും വിവാഹിതരായത്. തന്റെ വിവാഹവാര്‍ത്ത മാലിക്ക് പുറത്തുവിട്ടപ്പോഴാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള 14 വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചാണ് മാലിക്ക് സനയെ വിവാഹം കഴിച്ചത്.
Sana Javed looks visibly pissed at trollers chanting Sania Mirza’s name 👀 #HBLPSL2024 #SaniaMirza #SanaJaved #ShoaibMalik pic.twitter.com/1Dfzd9wGi8
— Alisha Imran (@Alishaimran111) February 20, 2024
കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മാലിക്കിന്റെ മത്സരം കാണാന്‍ സന ഗാലറിയിലെത്തിയിരുന്നു. എന്നാല്‍ സാനിയ മിര്‍സയുടെ പേര് പറഞ്ഞ് ആര്‍പ്പുവിളിച്ചാണ് ഒരു സംഘം ആരാധകര്‍ സനയെ വരവേറ്റത്. ഇതിന്റെ വീഡിയോ വൈറലാണ്.
View this post on Instagram
A post shared by akhan ayat (@akhan_ayat)
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ താരമാണ് 42കാരനായ മാലിക്ക്. ആദ്യ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ മാലിക്കിന്റെ ടീം മുല്‍ട്ടാന്‍ സുല്‍ത്താന്‍സിനോട് പരാജയപ്പെട്ടു.