ന്യൂദല്‍ഹി- അശ്ലീല ചിത്രങ്ങള്‍ കാണാനും നീലച്ചിത്ര നടിമാരെ പോലെ വസ്ത്രം ധരിക്കാനും നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. ദല്‍ഹി സ്വദേശിയായ യുവാവിനെതിരേയാണ് ഭാര്യ പരാതി നല്‍കിയത്.
2020ലായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. നീലച്ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് തന്നെയും നീലച്ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും ഭര്‍ത്താവും കുടുംബവും ഉപദ്രവിക്കുന്നതായി പരാതിയില്‍ പറയുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നും ഡി.സി.പി. രോഹിത് മീണ അറിയിച്ചു.
2023 July 6IndiaPornporn starpoliceCrimetitle_en: Man booked for forcing wife to watch porn