ഇടുക്കി: ഇടുക്കി മറയൂരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. മറയൂര്‍ സ്വദേശി ലക്ഷ്മണ(65)നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലക്ഷ്മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ലക്ഷ്മണന്‍ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.