കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരാം. കൂടാതെ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 
കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന എന്നിവയാണ്  കൊളസ്ട്രോളിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചർമ്മത്തിൽ മഞ്ഞ  നിറത്തിലുള്ള വളർച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാണ്. കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയാണ്. 
ചിലര്‍ക്ക് കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശരീരത്തിലെ പലയിടത്തും കാണപ്പെടുന്ന അസാധാരണമായ മുഴയും  കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണമാണ്. ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസവും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കാലുകള്‍ തണുത്ത് ഇരിക്കുന്നതും മങ്ങിയ നഖങ്ങളും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാം. ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. ഇത് ആദ്യ സൂചനയല്ലെങ്കിലും, നിങ്ങൾക്ക് എന്തെങ്കിലും ശ്രവണ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറിളക്കവും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. 

By admin

Leave a Reply

Your email address will not be published. Required fields are marked *