നടന്‍ സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗറാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മലയാളി ആണെങ്കിലും മുംബൈയിലാണ് സുദേവ് നായരന്‍ ജനിച്ചു വളര്‍ന്നത്. പാര്‍ക്കറില്‍ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും നടന് ലഭിച്ചിരുന്നു. മലയാളത്തില്‍ അനാര്‍ക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, അതിരന്‍, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളില്‍ സുദേവ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.