തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം. വലിയ നിയമയുദ്ധമാണ് നടന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലായെന്ന് നേരത്തെ പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. വലിയ നിയമയുദ്ധമാണ് നടന്നത്. മോഹനന്‍ മാഷിനെ കൊള്ളക്കാരനെ പോലെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ ചിത്രം കേരളം മറന്നിട്ടില്ല. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലില്‍ അടച്ച, പകവീട്ടലിന്റെ പ്രശ്‌നമായിട്ടാണ് കൈകാര്യം ചെയ്തത്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ലായെന്ന് നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. പാര്‍ട്ടി നേതൃതൃത്തിനെതിരെ കേസുമായി ബന്ധപ്പെട്ട് വലിയ കടന്നാക്രമണം നടന്നപ്പോഴാണ് ഇടപെടേണ്ടി വന്നത്.
അല്ലെങ്കില്‍ സ്വാഭാവികമായി നടന്നുപോവുമായിരുന്നു. യുഡിഎഫ് കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *